തളിര്
പാറശാല നിയോജകമണ്ഡലം സമ്പൂര്‍ണ്ണ തരിശ് നിര്‍മാര്‍ജന ജൈവകാര്‍ഷിക കര്‍മപരിപാടിയുടെ ആദ്യഘട്ടം പ്രവര്‍ത്തനങ്ങളുടെ ഭാഗമായി
പാറശാല ഗ്രാമപഞ്ചായത്തിലെ പരശുവയ്ക്കലില്‍ മുപ്പതിലേറെ വര്‍ഷമായി തരിശ് ഇട്ടിരുന്ന പരശുവയ്ക്കല്‍ ഏലായില്‍ ഹരിത കേരളം മിഷനുമായും കൃഷിവകുപ്പുമായും സഹകരിച്ചു
കൊണ്ട് പാറശാല ഗ്രാമപഞ്ചായത്തിന്റെയും പരശുവയ്ക്കല്‍ സര്‍വീസ് സഹകരണ ബാങ്കിന്റെയും സഹായത്തോടെ കൂരോട്ടുകോണം പാടശേഖര സമിതിയുടെ നേതൃത്വത്തില്‍ നടീല്‍ ഉത്സവം നടത്തിയപ്പോള്‍ .....
ഭൌതിക സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുമ്പോള്‍ മാത്രമല്ല
നഷ്ടപ്പെട്ടുപോയ കാര്ഷികപ്രതാപം വീണ്ടെടുക്കുമ്പോള്‍ കൂടിയാണ് ഒരുനാടിന്റെ വികസനം സമ്പൂര്ണ്ണമാകുന്നത് ...
ഉപഭോഗസംസ്കാരത്തില്‍ നിന്നും ഉല്പാദന സംസ്കാരത്തിലേയ്ക്കുള്ള അകലം കുറയേണ്ടതുണ്ട് ...
പരാശ്രയത്തില്‍ നിന്നും സ്വാശ്രയത്തിലേയ്ക്ക് നമ്മള്‍ എത്തിച്ചേരേണ്ടതുണ്ട് ....
ആയതിലേയ്ക്കുള്ള കര്മ്മ പദ്ധതികളുമായി പാറശ്ശാല നിയോജകമണ്ഡലംമുന്നോട്ട് കുതിക്കുകയാണ് ..
ഒരു വിപ്ലവത്തിന്, ഒരു നവസമൂഹത്തിന് വേണ്ടി നമുക്ക് ഉണര്ന്നു പ്രവര്ത്തിിക്കുവാന്‍ നേരമായി
ഒരു വിപ്ലവത്തിന്, ഒരു നവസമൂഹത്തിന് വേണ്ടി നമുക്ക് ഉണര്ന്നു പ്രവര്ത്തിിക്കുവാന്‍ നേരമായി